രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 25,072 പുതിയ കോവിഡ് കേസുകള്‍, 389 മരണം

home-slider world news

രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 കോവിഡ് കേസുകളും 389 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി.

കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.12,95,160 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *