തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എംഎല്‍എമാരും എംപിമാരും നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബിജെപി എംഎല്‍എ മാരുടേയും എംപിമാരുടേയും പേരില്‍.ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.
കണക്കുകൾ നോക്കുമ്പോൾ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകളുള്ള ബിജെപി എംപിമാരില്‍ എട്ട് പേരും കേന്ദ്ര മന്ത്രിമാരാണ്.
കണക്കുകൾ ഇങ്ങനെ :-
എംപിമാരും എംഎല്‍എമാരുമായി 58 ആളുകളുടെ പേരില്‍ നിലവില്‍ വിദ്വേഷ പ്രസംഗത്തിന് കേസുകളുണ്ട്. ഇതില്‍ 15 ലോക്സഭാ എംപിമാരും 43 എംഎല്‍എമാരുമാണ്. എംപിമാരില്‍ 15-ല്‍ 10 പേരും ബിജെപിയുടേതാണ്. എയുഡിഎഫ്, ടിആര്‍എസ്, പിഎംകെ, എഐഎംഐഎം, ശിവസേന എന്നീ പാര്‍ട്ടികളുടെ ഓരോ എംപിമാരുടെ പേരിലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗം നടത്തിയ 43 എംഎല്‍എമാരില്‍ 17 പേരും ബിജെപിക്കാരാണ്. അഞ്ച് വീതം തെുലങ്കാന രാഷ്ട്ര സമിതിയുടേതും ആള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെയും എംഎല്‍എമാരുടെ പേരിലുമാണ്. കൂടാതെ ടിഡിപിയില്‍ നിന്ന് മൂന്ന്, രണ്ട് വീതം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു ശിവസേന എന്നിവരുടേയും ഒന്ന് വീതം ഡിഎംകെ, ബിഎസ്‌പി, എസ്‌പി എന്നീ പാര്‍ട്ടികളും എംഎല്‍എമാരുടെ പേരിലും കേസുണ്ട്.
സംസ്ഥാനങ്ങളില്‍ തെലങ്കാനയിലെ എംഎല്‍എമാരുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 11 തെലങ്കാന എംഎല്‍എമാരുടെ പേരിലാണ് വിദ്വേഷ പ്രസംഗത്തിന് കേസുള്ളത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഒമ്ബതും ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം എംഎല്‍എ മാരുടെ പേരിലും കേസുകളുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകളുള്ള ബിജെപി എംപിമാരില്‍ എട്ട് പേരും കേന്ദ്ര മന്ത്രിമാരാണ്.