രാജ്യത്തു വീണ്ടും കൊടും ക്രൂരത, രാജ്യത്തെ നടുക്കിയ കഠുവ സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ 11-വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു ;

home-slider indian

രാജ്യത്തെ നടുക്കിയ കഠുവ സംഭവത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ 11-വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി 11-കാരിയുടെ മൃതദേഹം സൂറത്തില്‍ കണ്ടെടുത്തു.
എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏഴ് ദിവസത്തോളം പെണ്‍ക്കുട്ടി പീഡനത്തിരയായന്നൊണ് കരുതുന്നത്. ശരീരത്തിലെ മുറിവുകള്‍ക്ക് ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ട്. മൃതദേഹത്തില്‍ നിന്നുള്ള സാമ്ബിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. 11 കാരിയുടെ ശരീരത്തിലുള്ള മിക്ക പരിക്കുകളും മരം കൊണ്ടുള്ള ആയുധംകൊണ്ടുള്ളതാണെന്നാണ് കരുതുന്നത്.
കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
മരിച്ച പെണ്‍ക്കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *