ഡല്‍ഹി : രാജ്യത്ത് ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും . 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും ഉണ്ടാകും .
ഈ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂര്‍ത്തിയാകുക. എക്സിറ്റ് പോള്‍ സൂചനകള്‍ നാളെ വൈകിട്ട് പുറത്തു വരും.ഇന്ന് കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നാളെ ബദരിനാഥിലും എത്തുന്നുണ്ട്. ബിജെപി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് ഇന്നലെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.