ലഖ്നൗ: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിയാന്‍ വിശാല പ്രതിപക്ഷത്തിന് വിവിധ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നുണ്ട്. തന്ത്രങ്ങള്‍ ഒന്നും ആവിഷ്കരിച്ച് മോദിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെങ്കിലും അടുത്ത പ്രധാനമന്ത്രി ആരെന്നതിനെ ചൊല്ലി സംസാരം പുരോഗമിക്കുകയാണ്. മുന്നണി യാഥാര്‍ഥ്യമായാല്‍ തന്നെ അതിന് നേതൃത്വം നല്‍കുക കോണ്‍ഗ്രസ് ആയിരിക്കും. സ്വാഭാവികമായും ഉയര്‍ന്ന് വരിക രാഹുല്‍ ഗാന്ധിയുടെ പേരാണ്. എന്നാല്‍ സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ബിഎസ്പി.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാതാവ് വിദേശിയായതിനാല്‍ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലാണ് ഈ അഭിപ്രായം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തി.മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏക നേതാവ് മായാവതിയാണെന്നും ബിഎസ്പി ദേശീയ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ വിര് സിങ് അഭിപ്രായപ്പെട്ടു.
എച്ച്.ഡി. കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണ് താനെന്ന് മായവതി തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും മറ്റൊരു ദേശീയ കോഓര്‍ഡിനേറ്ററായ ജയ് പ്രകാശ് സിങ് അവകാശപ്പെട്ടു.ദളിത് വിഭാഗത്തിന്റെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുള്ള നേതാവാണ് മായാവതി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്നത്. പക്ഷെ, രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്നും ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിലൂടെ താഴേക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മായാവതി തെളിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനെക്കാള്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യത ബിഎസ്പി മേധാവിക്കാണെന്ന് ജയ് പ്രകാശ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനം ആര്‍ക്കുവേണമെങ്കിലും സ്വപ്നം കാണാം. എന്നാല്‍, എന്നാല്‍ ഇവര്‍ക്ക് ലോക്സഭയില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ബിജെപി രാജ്യസഭാഗം അനില്‍ ബാലുനി പറഞ്ഞു. ലോക്സഭയില്‍ 44 സീറ്റുള്ള രാഹുല്‍ ഗാന്ധിയും ഒരു സീറ്റ് പോലുമില്ലാത്ത മായവതിയും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു.