രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ തായ്‌ലന്‍ഡ്

home-slider

ബാങ്കോംക് : തായ്‌ലന്‍ഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്‌ലന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചായുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. രാജാവിന്റെ അമിതാധികാരം എടുത്തു കളയണമെന്നും പ്രധാനമന്ത്രിയും രാജാവും ചേര്‍ന്നുള്ള ഏകാധിപത്യ ശൈലിയിലുള്ള നയം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം.

പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നതില്‍ 22 പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായിട്ടാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.

Read Also : ബി​ഹാ​ര്‍ മ​ന്ത്രി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

തായ്‌ലന്‍ഡിന്റെ മുഖമാണ് രാജകുടുംബം. മഹാ വാജീരാ ലോംഗ് കോണ്‍ എന്ന രാജാവാണ് നിലവില്‍ അധികാരത്തിലുള്ളത്. ശക്തമായ നിയമ പരിരക്ഷയാണ് രാജകുടുംബത്തിനുള്ളത്. ജനാധിപത്യ സര്‍ക്കാറിന്റെ ഏതു നയവും രാജകുടുംബത്തിന് തള്ളാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെതിരെയാണ് ജനരോഷം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *