പ്രണവ് മോഹൻലാലിൻറെ നായക അരങ്ങേറ്റം കൊണ്ട് തന്നെ വളരെയധികം പ്രേക്ഷക പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമാണ് ആദി .. സംവിധായകൻ ജിത്തു ജോസഫിന്റെക്കൂടെ ആയതുകൊണ്ട് മിനിമം ബ്ലോക്കബ്സ്റ്റർ തന്നെ പ്രതീക്ഷിച്ചു ചിത്രത്തിന് കയറി ..
നേരത്തെ ട്രൈലെർ ഇറങ്ങിയതോടെ പ്രതീക്ഷകൾക്ക് കുറവ് വന്നു….അമിത പ്രേതീക്ഷകളോടെ പടത്തിനു കയാറരുതെന്നു സംവിധായകൻ ജീത്തു ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ പ്രേത്യകം എടുത്തു പറഞ്ഞിരുന്നു…..ചിത്രം ഇനി കാണാൻ പോവുന്നവരോടും അതേ പറയാൻ ഉള്ളൂ…
ഇനി ചിത്രത്തിലേക്ക് വരാം :-
സംഗീത സംവിധായൻ ആവാനുള്ള ലക്ഷ്യവുമായി നടക്കുന്ന നായകൻ…കൂട്ടിനു ഒരു മികച്ച കുടുംബം, അതിനിടക്ക് അവിചാരിതമായി സംഭവിക്കുന്ന കുറച്ചു കാര്യങ്ങൾ..ഇതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം…ഒരു സിമ്പിൾ എന്നാൽ മനോഹരമായ ഇന്ട്രോയോട് കൂടെയാണ് പ്രണവ് ചിത്രത്തിൽ വരുന്നത്…
വലുതായ ശേഷം ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന എല്ലാ പ്രേശ്നങ്ങളും പുള്ളിയുടെ മുഖത്ത് കാണാം…ട്രയ്ലറിൽ കണ്ടപോലെ തന്നെ മോശം ഡയലോഗ് ഡെലിവറിയും, എക്‌സ്പ്രഷനുകളും… നിർബന്ധിച്ചു അഭിനയിപ്പിക്കാൻ കൊണ്ട് വന്നപോലെ തോന്നി.. പക്ഷെ പാർകൗർ ഫൈറ്റ് സീനുകളിൽ ഞെട്ടിച്ചു എന്ന് തന്നെ പറയാം….ചിത്രത്തിന്റെ ഹൈലൈറ്റും അത് തന്നെ..
പ്രണവിന്റെ ആദ്യ ചിത്രം ആണെങ്കിലും ജീത്തു ജോസഫിന്റെ ഇത് ആദ്യ ചിത്രം അല്ല എന്നുള്ള കാര്യം ഓർമിക്കേണ്ടതാണ്… കാസ്റ്റിങ്ങിൽ നല്ല പാളിച്ച പറ്റിയിട്ടുണ്ട്… പ്രണവിന്റെ ഫ്രണ്ട്‌സ് ആയി വരുന്നതും, മറ്റു ചെറിയ റോളുകളിൽ വരുന്നവരും എന്തിന് ലെന പോലും ചില സമയങ്ങളിൽ ഓവർ ആയിരുന്നു….ചിത്രത്തിൽ കൂടുതലും കയ്യടി നേടിയത് അനുശ്രീ ആയിരുന്നു…ശോകം ആയിപ്പോവുന്ന ചിത്രത്തിൽ കുറച്ചു ചിരിപ്പിക്കാൻ അനുശ്രീക്കായി..
ശരാശരിയിൽ ഒതുങ്ങി പോവാമായിരുന്ന ചിത്രത്തെ ക്ലൈമാക്സ് ഒരു പരിധിവരെ രക്ഷിക്കുന്നുണ്ട്…മികച്ച ഒരു എൻഡിങ് ചിത്രത്തിന് നൽകിയിട്ടുണ്ട്…കൂടാതെ പ്രണവിന്റെ പാർകൗർ ഫൈറ്റ് സീനുകളും ചിത്രത്തിന് രക്ഷയേക്കുന്നു….അത് കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുക്കാവുന്നതാണ്…👌👌
പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം . അസാധ്യമായ മെയ്‌വഴക്കവും കഠിനാധ്വാനവും നമുക്ക് കാണാം . രാജകുമാരന്റെ നല്ലൊരു അരങ്ങേറ്റം അതാണ് ആദി..
മൊത്തത്തിൽ പറഞ്ഞാൽ മികച്ച ആദ്യ പകുതിയും ശരാശരി രണ്ടാംപകുതിയും വളരെ മികച്ച ക്ലൈമാക്സും അതാണ് ആദി ..
സൂപ്പര്ഹിറ് പ്രതീക്ഷിക്കാം
എന്റെ റേറ്റിംഗ് :- 3 /5