രണ്ടാം ക്ലാസുകാരന്‍ ഫൈസാന്റെ ആഗ്രഹം സഫലമാകും; മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിച്ചു

home-slider kerala local news

കോഴിക്കോട് വെച്ച്‌ ആദ്യ കൂടിക്കാഴ്ചയില്‍ പറയാന്‍ ക!ഴിയാതെ പോയ കാര്യം പറയാനാണ് ഫൈസാന്‍ ഇത്തവണ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയത്. ആദ്യ വട്ടം
കൂടിക്കാഴ്ച നടന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് വെച്ചും പിന്നെ കഴിഞ്ഞ ദിവസം പാലക്കാട് വെച്ചും ആയിരുന്നു .കഴിഞ്ഞ ദിവസം കണ്ടുമുട്ടിയപ്പോള്‍ ഒരു കാര്യം പറയാനുണ്ട് മൈക്ക് തരുമോ എന്നായിരുന്നു ഫൈസാന്റെ ആദ്യ ചോദ്യം. കൈപിടിച്ച്‌ ചേര്‍ത്ത് നിര്‍ത്തി മൈക്ക് വേണ്ട നേരിട്ട് പറയാലോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്ലാസ്റ്റിക് കുന്നുകൂടുന്നതും പൊതു സ്ഥലങ്ങളില്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ കൊച്ചു മിടുക്കന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പും നൽകി. സമീപത്തെ പ്ലാസ്റ്റിക് ശേഖരിച്ച്‌ സ്‌കൂളിലെത്തിച്ച്‌ സംസ്‌ക്കരിക്കാന്‍ നടപടിയുണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഉടന്‍ നിര്‍ദേശിച്ചു.

സ്‌കൂളിലാകെ രണ്ട് ക്ലാസ് മുറി മാത്രമേയുള്ളൂവെന്നും അത് കൂട്ടാന്‍ എന്തു ചെയ്യുമെന്നുമായിരുന്നു ഫൈസാന്റെ അടുത്ത ചോദ്യം. ആ പ്രശ്‌നത്തിനും ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സന്തോഷത്തോടെ കൈയ്യില്‍ കരുതിയിരുന്ന പേരമരത്തിന്റെ തൈ മുഖ്യമന്ത്രിക്ക് സമ്മാനിച്ചാണ് ഫൈസാന്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *