തമിഴ് സൂപ്പർതാരങ്ങളായ രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങിയതു വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത് , ഇവർക്കുപിന്നാലെ ഇതാ മറ്റൊരു സൂപ്പർതാരവും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി വാർത്തകൾ , മറ്റാരുമല്ല സാക്ഷാൽ ബിഗ് ബി തന്നെ ,, സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ അക്കൗണ്ട് ഫോളോ ചെയ്തത്, അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന വാർത്തകൾക്കു ആക്കം കൂട്ടി , കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററും ഫോളോ ചെയ്ത അദ്ദേഹം പിന്നീട് മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചില്‍ പൈലറ്റ് തുടങ്ങിയവരെയും ഫോളോ ചെയ്തു.
നെഹ്റു – ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അമിതാഭ് ബച്ചന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയായിരുന്നു. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ അദ്ദേഹത്തെ ട്വിറ്ററില്‍ 33 ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ബച്ചന്‍ ഫോളോ ചെയ്യുന്നത് 1689 പേരെ മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കന്മാരോട് അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ഈ ആരാധന അദ്ദേഹം പാർട്ടിയിലേക്ക് കാലെടുത്തുവെക്കുന്നു എന്ന സൂചനയാണ് നൽകുന്നത് .
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ആം ആദ്മിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്. ആര്‍.ജെ.ഡി നേതാവായ ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ മകള്‍ മിസ ഭാരതി, ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, കുമാര്‍ വിശ്വാസ്, ആശിഷ് ഖേതന്‍ തുടങ്ങിയവരും അമിതാഭിന്റെ ഫോളോ ലിസ്റ്റിലുണ്ട്.
എന്നാല്‍ പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളോ അമിതാഭ് ബച്ചനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം ,