കണ്ണൂര്‍: .എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി വെട്ടിക്കൊന്നു.ബോംബെറിഞ്ഞതിന് ശേഷമാണ് കൊല്ലപ്പെട്ടത് മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായ ഷുഹൈബാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. അര്‍ധരാത്രിയോടെയാണ് അക്രമം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളിലെ ഒന്നായി മാറി ഷുഹൈബിന്റെ കൊലപാതകവും.
ഷുഹൈബിന്റെ കൊലപാതകത്തിന് കാരണക്കാര്‍ സി പി എം പ്രവര്‍ത്തകരാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു.
തിങ്കളാഴ്ച രാത്രി തെരൂരിലെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഷുഹൈബിന് നേരെയാണ് ആക്രമണമുണ്ടായത്. ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന റിയാസ്, ഷൗക്കത്ത് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കൊലപാതകികള്‍ വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എടയന്നൂര്‍ മുഹമ്മദ്, റംല എന്നിവരാണ് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ മാതാപിതാക്കള്‍.