യു എസ് – ചൈന വ്യാപാരയുദ്ധം: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധന

home-slider news politics

അമേരിക്ക: ചൈനയുമായി വ്യാപാര യുദ്ധം ശക്തമാക്കാനുറച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

സിഎന്‍ബിസി ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യാപാരയുദ്ധത്തിനെ കുറിച്ച്‌ വ്യക്തമാക്കിയത്. ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. നികുതിയില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് നീക്കമുള്ളത്. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ട്രംപ് സര്‍ക്കാര്‍.

നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. ട്രംപിന്റെ നടപടി രാജ്യത്തെ സാമ്ബത്തികരംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായരംഗത്തുള്ളവരുടെ നിലപാട്.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഈ ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *