യുവാവ് കടലില്‍ മുങ്ങി മരിച്ചു

home-slider kerala

കോഴിക്കോട്: യുവാവ് മത്സ്യബന്ധനത്തിനിടെ കടലില്‍ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെയാണ് ഇയാള്‍ കടലില്‍ വീണത്. പയ്യോളി ആവിക്കല്‍ കിഴക്കെവളപ്പില്‍ രവീന്ദ്രന്റെ മകന്‍ വിനീത് (32) ആണ് മരിച്ചത്.

ഇന്നലെ വലയുമായി മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു. തിരയില്‍പ്പെട്ട് കാണാതെയ വിനീതിനെ കടല്‍തീരത്തുള്ളവര്‍ നടത്തിയ തെരച്ചെലിനൊടുവിലാണ് കണ്ടെത്തിയത്. ഉടന്‍ തന്നെയാ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്‍. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: വിജീഷ്, വിജിഷ

Leave a Reply

Your email address will not be published. Required fields are marked *