യുഎസ് ഓപ്പണിലെ താരമായി ലെയ്ല ഫെര്‍ണാണ്ടസ്; ടൂര്‍ണമെന്റിലുടനീളം അട്ടിമറി വിജയങ്ങള്‍

home-slider sports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ അട്ടിമറികള്‍ കൊണ്ട് വിസ്മയിപ്പിച്ച്‌ മുന്നേറുകയാണ് കൗമാരതാരം ലെയ്ല ആനി ഫെര്‍ണാണ്ടസ്. വനിത വിഭാഗം സിംഗിള്‍സില്‍ ലോക അഞ്ചാം നമ്ബര്‍ താരം യുക്രൈനിന്റെ എലീന സ്വിറ്റോലിനയെ അട്ടിമറിച്ചാണ് 19 വയസുകാരി സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.

മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 2-1 നായിരുന്നു ഫെര്‍ണാണ്ടസിന്റെ വിജയം. സ്‌കോര്‍ 6-3, 3-6, 7-6. ആദ്യ സെറ്റ് സ്വന്തമാക്കിയ ലെയ്ലക്കെതിരെ സ്വിറ്റോലിന രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് വിജയിച്ച്‌ ലെയ്ല മത്സരം സ്വന്തമാക്കുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം അട്ടിമറി വിജയം നേടി ഞെട്ടിച്ചുകൊണ്ടാണ് ലെയ്ല ഫെര്‍ണാണ്ടസ് മുന്നേറിയത്. നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്ബ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്ബര്‍ താരം ആഞ്ജലിക് കെര്‍ബര്‍ എന്നിവരെയെല്ലാം താരം നിഷ്പ്രഭരാക്കിയിരുന്നു. സെമിയില്‍ ലോക രണ്ടാം നമ്ബര്‍ താരം ആര്യന സബലെങ്കയാണ് താരത്തിന്റെ എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *