യാത്രാമധ്യേ ആടിയുലഞ്ഞ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ; സാങ്കേതിക തകരാര്‍ എന്ന് റിപ്പോർട്ട് ; അട്ടിമറിയെന്ന്‍ കോണ്‍ഗ്രസ്‌

home-slider indian news

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം അപകട ഭീതി സൃഷ്ടിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഈ സംഭവത്തെ തുടർന്ന് രണ്ട് പൈലറ്റുമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 336 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *