ത്രിപുരയിൽ 45 ശതമാനം വോട്ടുകള്‍ നേടാനായത് ജനങ്ങള്‍ ഇപ്പോഴും ഇടതിനൊപ്പമുണ്ടെന്നതിന് തെളിവാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൃപുരയിലെ ബി.ജെ.പി വിജയം പണക്കൊഴുപ്പിന്റെയും മസില്‍പവറിന്റെയും വിജയമാണെന്നും ഇടതുവിരുദ്ധശക്തികളെ കൂട്ടിയിണക്കാന്‍ കഴിഞ്ഞതിലാണ് ബിജെപിക്ക് ത്രിപുരയില്‍ വിജയിക്കാന്‍ കഴിഞ്ഞത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് പ്രവര്‍ത്തനം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.
