ചണ്ഡിഗഡ്: ദളിത് കുട്ടികൾ വിശന്നപ്പോൾ വയലില്‍നിന്ന് മധുരക്കിഴങ്ങ് പറിച്ചതിന്റെ പേരിൽ മര്‍ദിച്ച ശേഷം വിവസ്ത്രരാക്കി മൂന്നു കിലോമീറ്റര്‍ ഓടിച്ചു. പഞ്ചാബിലെ അമൃത്സറില് സോഹിയാന്‍ കല ഗ്രാമത്തിലായിരുന്നു സംഭവം. പട്ടം പറത്തുകയായിരുന്ന കുട്ടികള്‍ വിശന്നപ്പോള്‍ മധുരക്കിഴങ്ങ് പറിച്ച് കഴിക്കുകയായിരുന്നു.
എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികളെയാണ് കര്ഷകന് മര്‍ദിച്ചത്. കുട്ടകള്‍ മധുരക്കിഴങ്ങ് കഴിക്കുന്നതുകണ്ട കര്ഷകന് ഇവരെ പിടികൂടി മര്‍ദിക്കുകയും വസ്ത്രംവലിച്ചുകീറി മൂന്നു കിലോമീറ്ററോളമുള്ള വയലിലൂടെ ഓടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതോടെ പോലീസ് കര്‍ഷകനെതിരെ കേസെടുക്കുകയും ചെയ്തു.