മൺവിള തീപിടുത്തം ; യഥാർത്ഥ കാരണം ഇങ്ങനെ ?

home-slider kerala local

മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ വിഷാംശം അന്തരീക്ഷത്തില്‍ കലര്‍ന്നിട്ടില്ലെന്ന് പി.സി.ബി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് മാത്രമാണ് കൂടുതല്‍ ഉള്ളതെന്നും ഇത് ആശങ്കപ്പെടേണ്ട അളവിലല്ലെന്നും പി.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തീപിടുത്തത്തിന് കാരണം ഗുരുതര വീഴ്ചയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഫാക്ടറിയില്‍ തീ കെടുത്തുന്ന സംവിധാനങ്ങള്‍ അപര്യാപതമായിരുന്നെന്നും ഫാക്ടറി അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിരുന്നു.

സമീപവാസികളെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വിഷപുക വരാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിച്ചു. വിഷപുക ശ്വസിച്ച്‌ രണ്ട് പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *