മൗറീഷ്യസ്: ആഫ്രിക്കയിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു അമീന ഗുരീബ്ഫാകിം രാജിവെച്ചു. പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരീബ്ഫാകിം ഇറ്റലി, ദുബൈ എന്നിവിടങ്ങളില്‍ നിന്നും ഷോപ്പിങ് നടത്തിയെന്ന വാര്‍ത്തകള്‍ വളരെ വിവാദങ്ങൾക് കാരണമായി . രാജി വെക്കുന്നത് രാജ്യതാല്‍പര്യത്തിന് അനുസരിച്ചാണെന്ന് അമീനയുടെ അഭിഭാഷകന്‍ യൂസുഫ് മുഹമ്മദ് ജനങ്ങളെ അറിയിച്ചു. കെമിസ്ട്രി പ്രൊഫസറായിരുന്ന അമീന 2015ലാണ് മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്.
