ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ സോണിയാ ഗാന്ധി രൂക്ഷമായി ആഞ്ഞടിച്ചു . നരേന്ദ്ര മോദി സര്‍ക്കാരിന് അഹങ്കാരവും അധികാരദാഹവുമാണെന്ന് സോണിയ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അതിന് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കില്ലെന്നും സോണിയ പറഞ്ഞു.
2019 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയില്‍ നടക്കാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വിശ്വാസമുണ്ട്. കര്‍ണാകടയില്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തും എന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
2013 ല്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മന്‍മോഹന്‍ സിംഗിന്റേയും സഹായത്തോടെ 90 ശതമാനം വാഗ്ദാനങ്ങളും തനിക്ക് പാലിക്കാന്‍ സാധിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കും എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.