മെട്രോ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി , ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു .ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അത്ര വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ സാധിക്കുന്നില്ലെന്നും. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിര്‍മ്മാണം തുടങ്ങിയാല്‍ മതിയെന്നാണു സര്‍ക്കാര്‍ നിലപാടെന്നും തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു .ശ്രീധരന്റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും, ശ്രീധരന്‍ കാണിക്കുന്ന ധൃതി കേരളത്തിന് കാണിക്കാനാകില്ലെന്നും പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും സാമ്ബത്തിക സഹായവും ആവശ്യമാണെന്നും, മുഖ്യമന്ത്രി വ്യക്തമാക്കി .
