മൂന്നാര്‍: പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. മൂന്നാര്‍ കെഡിഎച്ച്പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ആറുമാസം പ്രായമായ ഇവരുടെ കുട്ടി എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനോടൊപ്പം പുഴയില്‍ ചാടിയ ഭാര്യയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തി വരുന്നത്.
അഗ്നിശമനസേയും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. മൂന്നാര്‍ മുതല്‍ ഹെഡ് വര്‍ക്സ് വരെയുള്ള സ്ഥലങ്ങള്‍ കേന്ദ്രമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.