മുല്ലപ്പെരിയാര്‍ അണക്കെട്ട്; ജലനിരപ്പ് 132.7 അടി

home-slider indian kerala local

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണിയായി മുല്ലപ്പെരിയാര്‍ അണക്കെട്ട്. മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുമ്ബോള്‍ അണക്കെട്ടിലെ ജലനിരപ്പും ഉരുകയാണ്. ഇതിനെ കൂടാതെ പത്തൊന്‍പതാം തീയ്യതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്ബോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റും കനത്ത മഴയുമാകും ലഭിക്കാന്‍ പോകുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 132.7 അടിയാണ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11ന് മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *