വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസ്സായിരുന്നു.1989-1993 കാലഘട്ടത്തിലാണ് ഭര്‍ത്താവ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലുണ്ടായിരുന്നത്. ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന് നിലവില്‍ 93 വയസ്സുണ്ട്. 73 വര്‍ഷം നീണ്ട അവരുടെ വിവാഹ ജീവിതത്തിന്‍റെ വാര്‍ഷികം ജനുവരിയില്‍ ആഘോഷിച്ചിരുന്നു. രണ്ട് തവണയായി 2001 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലായിരുന്നു ജോര്‍ജ് ബുഷ് അമേരിക്ക ഭരിച്ചത്. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയായ ഏക വനിതയാണ് ബാര്‍ബറ. ഹൃദയപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും അവരെ അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
