മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍കോട് വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. നാല് തവണ മഞ്ചേശ്വരത്ത് നിന്ന് എം.എല്‍.എയായി. മുസ്ലീംലീഗിന്റെ സംസ്ഥാന ട്രഷററാണ്. 2011 മുതല്‍ 2016 വരെ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.