കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച് സിപിഐയുടെ സംഘടനാ റിപ്പോര്‍ട്ട് സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലാണ് റിപ്പോട്ട് സമർപ്പിച്ചത്. റിപ്പോര്‍ട്ടില്‍ മന്ത്രിമാരുടെ മുകളിലൂടെ എല്ലാ വകുപ്പും പിണറായി വിജയന്‍ കൈയ്യടക്കുകയാണെന്ന് ആരോപണവും ഉണ്ട്..
റവന്യൂ മന്ത്രിയോട് ചോദിക്കാതെ കളക്ടറെ മാറ്റി. കേരളം കണ്ടിട്ടില്ലാത്ത അധികാര ദുർവിനിയോഗമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടു വരുന്നത് എന്നും മൂന്നാര്‍ സംഭവം ഇതിനു ദാഹരമാണ് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു . കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ സിപിഐ നിലപാട് കടുപ്പിക്കുന്നത്.
നേരെത്തയും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ നിലപാട് സ്വീകരിച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റവന്യൂമന്ത്രിയെ ക്ഷണിക്കാത്തത് കൊണ്ടാണ് മുൻപ് സിപിഐ വിമര്‍ശിച്ചത്.