തിരുവനന്തപുരം:( 05/03/2018) മാര്‍ച്ച് 31നകം ശമ്ബള പരിഷ്കരണ ഉത്തരവിറങ്ങുമെന്ന് നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി . സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്ബള നിരക്ക് ഉള്‍പ്പെടുത്തിയുള്ള പരിഷ്കരണമാണ് ഇനി നടപ്പാക്കാൻ പോകുന്നത്. ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുഎന്‍എ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നതിനെ തുടർന്നാണ് മുഖ്യമത്രി ഇടപെട്ടത്. സമരത്തില്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുഎന്‍എ പ്രതിനിധികളെ അറിയിക്കുകയും ചെയ്തു . പ്രതിനിധകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു.
നഴ്സുമാരുടെ അനിശ്ചിതകാല സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സമരം സ്റ്റേ ചെയ്തത് . സമരം വിലക്കിയതോടെ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് സമരം തുടരാനായിരുന്നു നഴ്സുമാരുടെ നീക്കം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്ബളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.