കണ്ണൂർ: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും പോലീസ് സിപിഎം പക്ഷം ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമവും ആരാജകത്വവും നടക്കുന്പോൾ ഗവർണർ നിഷ്ക്രിയനായി നോക്കിനിൽക്കുന്നത് കുറ്റകരമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ കാഴ്ചക്കാരനായി നിൽക്കരുതെന്നും കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ കേന്ദ്ര ഇടപെടൽ ആവശ്യമായി വരുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.