മുഖ്യമന്ത്രിയെയും ഭരണപക്ഷത്തേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

home-slider kerala news politics

തിരുവനന്തപുരം:എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ തുടക്കമാവുകയാണ്.എന്നാൽ രണ്ടുവര്‍ഷത്തെ ഭരണത്തിലൂടെ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സർക്കാരാണ് ഭരണപക്ഷത്തിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .തുടങ്ങിവച്ച പദ്ധതികള്‍ ഒന്നും തന്നെ പൂർത്തിയാക്കിയിട്ടില്ല, വികസനരംഗത്ത് പൂര്‍ണമായ മരവിപ്പാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല എഴുതിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈയ്യില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *