മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു

home-slider indian kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോനിപ്പിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനം.

pinarayi vijayan @vijayan pinaroy എന്ന അക്കൗണ്ടില്‍ നിന്ന് ട്വീറ്റുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *