തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഫണ്ട് അനുവദിച്ച സംഭവത്തിൽ സിപിഎം ഇടപെടുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റർ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ പാർട്ടി നൽകുമെന്നാണ് തീരുമാനിച്ചത് . ഇത് സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കും.
ഓഖി ദുരിതബാധിതർക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രി യ്ക്ക് നൽകില്ലെന്ന് എംഎസ്എഫ്.സംസ്ഥാനത്തെ കാന്പസുകളിൽ നിന്നാണ് ഓഖി ദുരിതബാധിതർക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയിൽ നേരിട്ട് വിതരണം
ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് എംഎസ്എഫ് നേതൃത്വം അറിയിച്ചു.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽനിന്നു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനും തിരികെ മടങ്ങാനും മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്രയ്ക്കുള്ള തുക അനുവദിച്ചതു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണെന്ന വാർത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
ഏതു സാമ്പത്തിച് രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കും സർക്കാരിനും നേരിടേണ്ടി വന്നത്. സംഭവത്തിൽ പ്രതിപക്ഷം കടുത്ത് എതിർപ്പും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഉത്തരവു റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുകയും ചെയ്തു.