മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌താൽ അത് അർഹിക്കുന്നവർക്ക് കിട്ടുമോ ? ആശങ്ക വേണ്ട ; 100 ശതമാനം വിശ്വസിച്ചു സംഭാവന ചെയ്യാം ; കാരണങ്ങൾ ഇതൊക്കെ ;

home-slider kerala news
ഒരുപാട് പേർക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരു സംശയം , ആ കൊടുക്കുന്ന പൈസ അർഹതപ്പെട്ട കൈകളിൽ എത്തുമോ എന്ന് .
അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം അത് അർഹതപ്പെട്ടവർക്ക് എത്തും എന്നത് തന്നെ ആണ് അതിനു ഉത്തരം .
കാരണങ്ങൾ പലതാണ്
1 . ഈ ഫണ്ട് അക്കൗണ്ട് വഴി ആണ് നിങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നത് , അതിന്റെ കണക്ക് നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കൊടുക്കാവുന്നതാണ്, ആ പണം നിങ്ങൾക്ക് ടാക്സ് ഫ്രീ ആക്കാൻ കഴിയും എന്നതിനാൽ .
2. നിങ്ങൾ കൊടുക്കുന്ന ഓരോ രൂപയും സി എ ജി യുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആണ്. കയ്യിട്ടു വാരൽ പോയിട്ട് വക മാറ്റി ചിലവഴിച്ചാൽ പോലും ചോദ്യം വരും , ഉത്തരം നിയമ സഭയിൽ കൊടുക്കേണ്ടിയും വരും.
3. നിങ്ങൾ ഈ നൽകുന്ന പണം ഒരാൾക്ക് അനുവദിച്ചു കിട്ടാൻ നാട്ടിലെ ചോട്ടാ നേതാക്കാമാരുടെ കാൽ പിടിക്കേണ്ട , ഓൺലൈൻ ആയി അപ്ലൈ ചെയ്താൽ മതി. 10,000 രൂപവരെ കലക്ടർക്കും 15,000 രൂപവരെ റവന്യൂ സ‌്പെഷ്യൽ സെക്രട്ടറിക്കും 25,000 രൂപവരെ റവന്യൂമന്ത്രിക്കും സഹായധനം അനുവദിക്കാം. മൂന്നുലക്ഷം രൂപവരെയുള്ളവയിൽ മുഖ്യമന്ത്രിക്ക‌് തീരുമാനമെടുക്കാം. അതിനുമുകളിൽ മന്ത്രിസഭയുടെ അനുമതി വേണം.
4 . ഈ സർക്കാർ വന്ന് ഇത്രയും കാലത്തിനുള്ളിൽ കൊടുത്തത് 423 കോടി രൂപയാണ് 234899 പേർക്ക് സഹായം ആയി കൊടുത്തത് .
ഇക്കാരണങ്ങൾ കൊണ്ട് നിങ്ങള്ക്ക് ധൈര്യമായി മുഖ്യ മന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം, അർഹതപ്പെട്ടവർക്ക് അവരുടെ കയ്യിൽ എത്തിയിരിക്കും .
ഇത്രയും പറഞ്ഞത് നാട്ടിലെ നിഷ്പക്ഷർക്ക് വേണ്ടി ആണ് . .
നിങ്ങൾക്ക് ധൈര്യമായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം..
1.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് വരുന്നത്. ഇടുന്നതും എടുക്കുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായി ഓപ്പറേറ്റ് ചെയ്യാൻ പറ്റില്ല. ധനകാര്യ സെക്രട്ടറിക്കേ പറ്റു.
2. ഈ നിധിയുടെ അഡ്മിനിസ്ട്രേഷൻ റവന്യൂ (DRF) വകുപ്പാണ് നിർവ്വഹിക്കുന്നത്. എന്നു വെച്ചാൽ സ്വന്തം പേരിലുള്ള അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ധനകാര്യ സെക്രട്ടറിക്ക്  പറ്റില്ല.അതിന് റവന്യൂ വകുപ്പ് സെക്രട്ടറി ഇറക്കുന്ന ഇണ്ടാസ്(G0) വേണം.
3. കളക്ടർക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക , മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭക്കേ അധികാരമുള്ളൂ.ഇത് ഇപ്പോൾ വരുത്തിയ മാറ്റമാണ്.
4. CMDRF പൂർണ്ണമായും വെബ് മാനേജ്ഡ് ആണിപ്പോൾ. എന്നു പറഞ്ഞാൽ ആർക്കും ട്രാക്ക് ചെയ്യാൻ കഴിയും.
5.ആർക്കും വിവരാവകാശം വെച്ച് കിട്ടുന്ന കാര്യങ്ങളാണ് CMDRF ന്റേത്.
ഇനി തീരുമാനിക്ക് ഇതിനേക്കാൾ വിശ്വാസ്യമായ സംവിധാനമേതെന്ന്.

Leave a Reply

Your email address will not be published. Required fields are marked *