മോസ്കോ: ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി പുതിയ ആണുവായുധവുമായി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ തന്നെയാണ് തെളിവുകള്‍ സഹിതം ഇത് വെളിപ്പെടുത്തല്‍ നടത്തിയത്. ലോകത്തെവിടെയും നാശം വിതക്കാന്‍ തങ്ങൾക്ക് കഴിയുമെന്നാണ് പുടിന്റെ വെളിപ്പെടുത്തയത് . കരയിലൂടെയും കടലിലൂടെയും ആകാശത്ത് കൂടെയും ഒരേപോലെ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പറക്കാന്‍ കഴിയുന്ന ആണുവായുധമാണ് ഇത്. ഒപ്പം മനുഷ്യരാശിക്ക് തന്നെ ഈ ആയുധം ഭീഷണിയാകുന്ന ആയുധമാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്.
ഒരു സാങ്കല്പിക വീഡിയോക്ക് ഒപ്പമാണ് പുതിയ ആയുധം റഷ്യ പരിചയപ്പെടുത്തിയത്. അമേരിക്കയുടെ ചുറ്റും പറക്കുന്ന മിസൈലിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഭൂമിയില്‍ എവിടേക്കും തടസങ്ങളില്ലാതെ തൊടുക്കാന്‍ കഴിയുന്നതാണ് പുതിയ മിസൈലുകള്‍ എന്ന് പുടിന്‍ പറഞ്ഞു..
പുതിയ ആയുധങ്ങള്‍ ലോകത്തിന്റെ നാശത്തിന് വേണ്ടിയല്ലെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുവാന്‍ ഇത് സഹായകമാവും എന്നും പുടിന്‍ പറഞ്ഞു. .15 വര്‍ഷമായി ആയുധമത്സരത്തിന് പ്രേരിപ്പിക്കുന്ന യുഎസിനും സഖ്യകക്ഷികള്‍ക്കുമുള്ള മറുപടിയെന്നാണ് പുടിന്‍ പുതിയ മിസൈലുകളെ വർണ്ണിച്ചത് . 1972ലെ മിസൈല്‍ കരാറില്‍ നിന്നും പിന്മാറിയ അമേരിക്കയാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.