മിനിമം ബസ്ചാർജ് 10 ആക്കുമോ ? നാളെ വൈകിട്ട് ചര്‍ച്ച;

home-slider kerala

ഇന്നലെ അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച്‌ മുതല്‍ ഇത് പ്രബാല്യത്തില്‍ വരും .എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകള്‍ അറിയിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

ഏകദേശം 13,000 സ്വകാര്യ ബസുകളാണു നിരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്.നാളെ വൈകിട്ട് നാലു മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. ഇത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നും മന്ത്രി അറിയിച്ചു.ബസ്സുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് 10 രൂപയാക്കുക എന്നാണ് ഉടമകളുടെ പുതിയ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *