മികച്ച അഭിപ്രായം നേടി പുതിയ ചിത്രം സ്കൂൾ ഡയറി ശ്രദ്ധേയമാകുന്നു ; ന്യൂ ജനറേഷൻ സിനിമകളുടെ കൂട്ടത്തിൽ നിന്നും തികച്ചും വേറിട്ടൊരു ചിത്രം; വിശേഷങ്ങൾ വായിക്കാം;

film news movies

മസ്കറ്റ് മൂവി മേക്കേഴ്സിന്റെ ബാനറിൽ അൻവർ സാദത് നിർമിച്ചു എം ഹാജമൊയ്‌നു രചനയും സംവിധാനവും ചെയ്തു തീയേറ്ററിലെത്തിയ പുതിയ മലയാള ചലച്ചിത്രമാണ് സ്കൂൾ ഡയറി . പ്ലസ് ടു കുട്ടികളുടെ ഇഷ്ടങ്ങളും കുസൃതികളും നിറഞ്ഞ ഈ ചിത്രം മികച്ച അഭിപ്രായം നേടി ശ്രദ്ധേയമാവുകയാണ് . ഒരു കൊച്ചു സിനിമയെ വലിയ ആഡംബരങ്ങളോ അവകാശങ്ങളോ ഇല്ലാതെ തന്നെ സംവിധായകൻ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു . വളരെ നല്ല ഗാനങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും ചിത്രം അവസാനിപ്പിക്കുമ്പോൾ മികച്ച ഒരു സന്ദേശവും എല്ലാം കൂടെ നല്ലൊരു അനുഭവമാകുകയാണ് ഈ കൊച്ചു സിനിമ .

 

ചെറുകുന്നം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ആർച്ച, യമുന , ദിയ , റിമ, ഇന്ദു, സുരേഷ്, ഫൈസി, വിനോദ്, അനീഷ്, ചന്ദു, എന്നീ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതത്തിലൂടെ കടന്നുപോകുന്ന രസകരമായ കഥയാണ് സ്കൂൾ ഡയറി പറയുന്നത് . ന്യൂ ജനറേഷൻ സിനിമകളുടെ കൂട്ടത്തിൽ നിന്നും തികച്ചും വേറിട്ടൊരു ചിത്രം തന്നെയാണ് സ്കൂൾ ഡയറി . പ്രശസ്ത ഗായകൻ എം ജി ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളെല്ലാം ചിത്രത്തിന്റെ റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു .

ആന്റണി അറ്റ്ലസ് , ഭാമ, അരുൺ , മമിതാ, അനഘ, ദിയ, വിസ്മയ, ബിസ്മിന്ഷാ , സൽമാൻ സലിം, സിദ്ധാർത് തുടങ്ങിയ പുതുമുഖ താരങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ അനന്തിരവൻ അഷ്‌കർ സൗദാൻ , ഹാഷിം ഹുസൈൻ, അൻവർ സാദത്, ഇന്ദ്രൻസ് ,ചെമ്പിൽ അശോകൻ , ബാലാജി, മോഹൻ അഴിയൂർ , നൗഫൽ, പ്രൊഫ് കൃഷ്ണകുമാർ , പ്രദീപ്കുമാർ , റീന ബഷീർ , സ്‌നിഷ ചന്ദ്രൻ, ശിവമുരളി , ഹരിദാസ്, ഗൗതം, ശരത്, ഷാജഹാൻ, ഷാഫി, ഗോകുൽ, അർഹം, നേഹ, റഷീദ്, കാവ്യാ , മേഘ , പാർവതി , തുടങ്ങിയ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു . അഭിനേതാക്കളെല്ലാവരും നല്ല പ്രകടനമായിരുന്നു . എം ജി ശ്രീകുമാറിന്റെ അതിഥിവേഷവും ‘അമ്മ , എന്ന ഗാനവും ചിത്രത്തിൽ മികച്ചു നിന്നു.
ചിത്രത്തിന്റെ കാമറ ജികെ നന്ദകുമാർ , മേക്കപ്പ് അനിൽ ,കോസ്റ്റുംസ് ശ്രീജിത്ത് കുമാരപുരം ,ആർട്ട് മധു രാഘവൻ, സ്റ്റീൽസ് അജി മസ്‌ക്കറ്റ് , കൊറിയോഗ്രാഫി റിയാസ് , സംഘട്ടനം മാഫിയ ശശി , തുടങ്ങിയവരാണ് ..

ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു .

Leave a Reply

Your email address will not be published. Required fields are marked *