മാസ്റ്റർപീസ്
ഒരു സിനിമ എത്ര ഒക്കെ തുടക്കം മോശം ആയാലും തിയേറ്റർ റിൽ നിന്നു ഇറങ്ങുമ്പോൾ നമ്മളെ ഏറ്റവും സ്വാധീനിക്കുന്നത് ക്ലൈമാക്സ് ആണ്.. ക്ലൈമാക്സ് കിടു ആയാൽ അതുവരെ ഉള്ള ബോർ നമ്മൾ മറക്കും.. മാസ്റ്റർ പീസ് എന്ന സിനിമയും ഈ ഗണത്തിൽ പെടുത്താം…
ആദ്യ ഒരു മണിക്കൂർ മമ്മൂക്ക വരുന്നവരെ വൻ ദുരന്തം… കണ്ടിരിക്കാൻ ക്ഷമ വേണം.. പിന്നെ അര മണിക്കൂർ കുഴപ്പമില്ല.. തരക്കേടില്ലാത്ത ഇന്റർവെൽ പഞ്ച്…
രണ്ടാം പകുതി ഇക്കയും പോലീസും തമ്മിലുള്ള മാസ്സ് സീനുകൾ അത്ര പഞ്ച് ഇല്ലെങ്കിലും ലോജിക് നോക്കാതെ ചുമ്മാ കാണാം.. പക്ഷെ അവസാന അരമണിക്കൂർ.. മൊത്തം സിനിമയെ രക്ഷച്ചെടുത്തു…
എന്തിനായിരുന്നു ഈ സിനിമ എന്നതിന് ലാസ്റ്റ് അര മണിക്കൂർ കിടു ആയി കാണിച്ചിട്ടുണ്ട്… കൂടാതെ ആ ടൈൽ എൻഡ്.. മൊത്തം സിനിമയെ വേറെ ലെവെലിലേക് ഉയർത്തുന്നു… തിയേറ്റർ വിട്ടു ഇറങ്ങുന്ന പ്രേക്ഷകനു അതുവരെ ഉള്ള ആവറേജ് ഫീൽ മറന്നു നല്ല സംതൃപ്തി ലഭിക്കുന്നു…
ഇക്ക എന്നത്തേയും പോലെ സുന്ദരൻ… ഉണ്ണി മുകുന്ദൻ ഷാജോണ് നന്നായി… പണ്ഡിറ്റ് ബോർ ആക്കിയില്ല… ഡയലോഗ് പോര.. bgm മാസ്സ് ഫിൽമിനു ചേരുന്നത്…
മൊത്തത്തിൽ ആദ്യ 1 മണികൂർ സഹിക്കാൻ തയ്യാറായാൽ കണ്ടിരിക്കാവുന്ന രണ്ടാം പകുതിയും കിടു ക്ലൈമാക്സും നിങ്ങൾക്ക് ലഭിക്കും…
സസ്പെൻസ് അറിയാതെ വേഗം കാണുക..
verdict – above average
Rating – 2.75/5