കുരങ്ങൻ ബോംബ് കൊണ്ട് കളിച്ചു ; ഒടുവിൽ നാട്ടുകാർക്ക് നേരെ എറിഞ്ഞു ; നിര്വാധി പേർക്ക് പരിക്കേറ്റു ;

home-slider indian news

കാണ്‍പൂര്‍: കുരങ്ങന്‍ നാടന്‍ബോംബെറിഞ്ഞതിനെ തുടര്‍ന്ന ഫത്തേപ്പൂരില്‍ ഒരു കൂട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഫത്തേപ്പൂരിലെ മാനു കാ പുര്‍വാ പ്രദേശത്ത് ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ നാടന്‍ ബോംബ് ഇരുന്ന ഒരു പ്‌ളാസ്റ്റിക് കവറുമായി കളിക്കുകയായിരുന്ന കുരങ്ങന്‍ താഴെ നിന്ന ആള്‍ക്കാര്‍ക്കിട്ട് എറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊള്ളുന്നിടത്ത് സ്‌ഫോടനം നടക്കുന്ന രീതിയിലുള്ള അത്ര മാരകമല്ലാത്ത ബോംബുകള്‍ ആയിരുന്നു കൂടിനുള്ളില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ പൊള്ളലേറ്റും ചീളുകള്‍ തുളഞ്ഞു കയറിയുമാണ് ആള്‍ക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ മറ്റുള്ളവര്‍ ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുലാബ് ഗുപ്ത എന്ന 60 കാരന്‍ അഞ്ചു വയസ്സുകാരനായ കൊച്ചുമകന്‍ സാമ്രാട്ട്, എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. വീടിന്റെ വാതിലില്‍ കുട്ടിയുടെ സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുമ്ബോള്‍ ഇവരുടെ ശരീരത്തേക്ക് ബോംബ് വീണ് പൊട്ടുകയായിരുന്നു.

വഴിയെ പോയ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയിലാക്കുകയും പോലീസിന് വിവരം നല്‍കുകയും ചെയ്തു. അടുത്ത് തന്നെയുണ്ടായിരുന്ന ഒരു ചവറ് വീപ്പയില്‍ നിന്നും പെട്രോള്‍ ബോംബ് ഉള്‍പ്പെട്ട കൂട് കുരങ്ങന്മാര്‍ ചേര്‍ന്ന് എടുത്തുകൊണ്ടു പോകുകയായിരുന്നു. ഇതുമായി വീടിന്റെ ടെറസില്‍ ഇരുന്ന് കളിക്കുന്നതിനിടയില്‍ അവയില്‍ നിന്നും താഴെപ്പോയ ബോംബാണ് ഇരകള്‍ക്ക് മേലേക്ക് വീണത്.

കൊച്ചുമകന്‍ സാമ്രാട്ടിനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. മറ്റു രണ്ടു പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുരങ്ങിന്റെ കയ്യില്‍ എത്തിയ ബോംബ് അടങ്ങിയ ബാഗ് ആരാണ് ചവറ് വീപ്പയില്‍ കൊണ്ടിട്ടതെന്നറിയാന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്്. അതുപോലെ തന്നെ കഴിയുന്നതും വേഗം വാനരന്മാരെ കെണിയില്‍ പെടുത്താന്‍ മുനിസിപ്പല്‍ അധികൃതരോടും വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *