മാധ്യമം വാര്‍ഷിക പതിപ്പി​െന്‍റ കവര്‍ ചിത്രം പങ്കുവെച്ച്‌​ ബംഗളൂരു എഫ്​.സി

home-slider sports

മാധ്യമം വാര്‍ഷിക പതിപ്പി​െന്‍റ കവര്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച്‌​ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്​ ക്ലബ്ബായ ബംഗളൂരു എഫ്​.സി. ഇന്ത്യന്‍ ഫുട്​ബാളിലെ ഇതിഹാസ താരവും ബംഗളൂരുവി​െന്‍റ നായകനുമായ സുനില്‍ ഛേത്രിയുടെ അഭിമുഖമുള്‍ക്കൊള്ളുന്ന പതിപ്പി​െന്‍റ കവര്‍ ചിത്രമാണ് ട്വിറ്ററിലും ഫേസ്​ബുക്കിലുമടക്കം ക്ലബ്​ പങ്കുവെച്ചിരിക്കുന്നത്​.

ക്ലബ്​ നായകന്‍ സുനില്‍ ഛേത്രി മാധ്യമത്തി​െന്‍റ വാര്‍ഷിക പതിപ്പി​െന്‍റ മുഖചിത്രം അലങ്കരിക്കുന്നു. അതില്‍ അദ്ദേഹം ബിഎഫ്​സിയിലെ ജീവിതത്തെ കുറിച്ചും, പിന്നിട്ട വര്‍ഷങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു, സ്വയം മെച്ചപ്പെടുത്തായി എപ്പോഴും എങ്ങനെയാണ്​ പ്രവര്‍ത്തിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌​ സംസാരിക്കുന്നു… നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കൂ… – ചിത്രം പങ്കുവെച്ചുകൊണ്ട്​ ബംഗളൂരു എഫ്​.സി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *