മാവൂര്‍:തനങ്ങകായലം വള്ളിക്കാട്ടില്‍ ശാന്തക്ക് ചെറൂപ്പ ഡിഗ്നിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ ദാനംഎം.കെ രാഘവന്‍ എം.പി നിർവഹിച്ചു , വ്യക്തബന്ധവും സമൂഹബന്ധവും ഇല്ലാതെ വളര്‍ന്ന് വരുന്ന തലമുറകള്‍ക്കിടയില്‍ ജീവകാരുണ്യ-ചാരറ്റിപ്രവര്‍ത്ള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രവര്‍ത്തിക്കുന്ന ഡി.സി.എഫ് എന്ന സംഘടനയുടെ മുന്നേറ്റം നാടിന് വെളിച്ചമാകുമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. കായലത്ത് വള്ളിക്കാട്ടില്‍ ശാന്തയ്ക്ക് ചെറൂപ്പ ഡിഗ്നിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായരുന്നു അദ്ദേഹം. ഡി.സി.എഫ് പ്രസിഡന്റ് സി ഉസ്മാന്‍ അധ്യക്ഷനായി. എന്‍.കെ റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർക്കുള്ള സ്‌നേഹോപഹാരം എം.കെ രാഘവൻ എം.പി സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ കുമാര്‍, എ.കെ മുഹമ്മദലി, ടി. മുഹമ്മദലി, പി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർ, പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മുനീർ കെ, ജോയിന്റ് സെക്രട്ടറി മാരായ ശരീഫ് vk, സൻസീർ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എ.കെ ഫാസില്‍ സ്വാഗതവും വി.പി സാലിഹ് നന്ദിയും പറഞ്ഞു. ചിത്രം… നിര്‍വ്വഹിക്കുന്നു