കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി തീർപ്പാക്കിയത് . നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്.
മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.മാണിയുടെ തിരിച്ചു വരവിനുള്ള പടയൊരുക്കത്തിന്റെ തുടക്കം മാത്രമാണ് ഈ വിധിയെന്ന് അനുയായികൾ അഭിപ്രായപ്പെട്ടു .