ലെസ്റ്റര്‍ വിങ്ങര്‍ റിയാദ് മഹ്റസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ടേക്കും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും 60 മില്യണ്‍ പൗണ്ടിന്റെ കരാറില്‍ എത്തിയതായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ മഹ്റസിനെ സ്വന്തമാക്കാന്‍ ഗാര്‍ഡിയോള ശ്രമിച്ചെങ്കിലും ലെസ്റ്റര്‍ 90 മില്യണ്‍ ചോദിച്ചതോടെ ട്രാന്‍സ്ഫര്‍ നടക്കാതെ പോയിരുന്നു. ഇതോടെ ഇടഞ്ഞ മഹ്റസ് പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.
27 വയസുകാരനായ മഹ്റസ് അള്‍ജീരിയന്‍ ദേശീയ താരമാണ്. 2014 മുതല്‍ ലെസ്റ്ററിന്റെ താരമാണ്. 2015 ല്‍ ലെസ്റ്റര്‍ കിരീടം നേടിയപ്പോള്‍ അതിന് പിന്നിലെ പ്രധാന ശക്തി ഈ താരമായിരുന്നു.