മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികള്‍ ന്യൂകാസില്‍

football sports

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകത്തിലേക്കാണ് പോര്‍ച്ചുഗല്‍ നായകന്‍ തിരികെ എത്തിയത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരം. ഏഴാം നമ്ബര്‍ ജഴ്‌സിയിലാണ് റൊണാള്‍ഡോ കളത്തി ലിറങ്ങുന്നത്.

ഒലേ ഗണ്ണര്‍ സോള്‍സ്‌കെറുടെ പരിശീലനത്തിലാണ് മാഞ്ചസ്റ്ററിന്റെ പോരാളികള്‍ കളത്തിലിറങ്ങുന്നത്. സീസണിലെ ട്രാന്‍സ്ഫര്‍ കാലയളവ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് റൊണാള്‍ഡോ താന്‍ ആറുവര്‍ഷം കളിച്ച ഇംഗ്ലീഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. 2009ലാണ് 36കാരനായ ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് ലീഗ് വിട്ട് ഇറ്റാലിയന്‍ ലീഗിലേക്ക് മാറിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിനൊപ്പവും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനൊപ്പവും ക്രിസ്റ്റ്യാനോ തിളങ്ങി. ഇരു ക്ലബ്ബുകള്‍ക്കും നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ലോകോത്തര താരമായി ക്രിസ്റ്റ്യാനോ മാറി.

Leave a Reply

Your email address will not be published. Required fields are marked *