മഹാവീരചക്ര ക്യാപ്റ്റന്‍ തോമസ് ഫിലിപ്പോസ് അന്തരിച്ചു. ജീവിച്ചിരിക്കെ മഹാവീരചക്ര ബഹുമതി നല്കി രാജ്യം അഭരിച്ച അപൂര്‍വ്വം സൈനികരില്‍ ഒരാളായിരുന്നു അദ്ദേഹം.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട അറന്മുള്ളക്ക് സമീപം കിടങ്ങന്നുര്‍ സ്വദേശിയാണ് അദ്ദേഹം. 79 വയസായിരുന്നു.
1971 ലെ ഇന്ത്യാ പാക്കിസ്ഥാന് യുദ്ധത്തില്‍ യുദ്ധത്തില്‍ രാജ്യത്തിന് നല്കിയ സേവനം മാനിച്ചാണ് പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നല്കി രാജ്യം അദേഹത്തെ ആദരിച്ചത്. ജീവിച്ചിരിക്കുന്ന സൈനികര്‍ക്ക് അപൂര്‍വ്വമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്.
പാക്കിസ്ഥാനിലെ ലാഹോറിന് സമീപം നടന്ന സൈനിക ഓപ്പറേഷനില്‍ പാക്കിസ്ഥാന് സൈനിക പോസ്റ്റ് പിടിച്ചെടുത്ത സൈനിക വിഭാഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസ് ഫിലിപ്പ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങള്‍ കൊപ്പം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.