മസ്കറ്റില്‍ കടല്‍വെള്ളം ചുവപ്പു നിറമായി ; കുടിവെള്ളത്തെ ബാധിച്ചേക്കുമോ ?

home-slider

മസ്കറ്റ്: ബര്‍ക്കയില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നതായി കണ്ടെത്തി. ഇത് കുടിവെള്ള വിതരണത്തെ ബാധിച്ചേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്കറ്റ് സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും വൈദ്യുതി ജല വിതരണ അതോറിറ്റി പറഞ്ഞു .

‘റെഡ് ടൈഡ്’ എന്ന് അറിയപ്പെടുന്നശാസ്ത്രീയ പ്രതിഭാസമാണ് ഇതിനു കാരണം. സൂക്ഷ്മ ജീവികളുടെ വിഭാഗത്തില്‍പെടുന്ന പ്ലവകങ്ങളുടെ എണ്ണം കടല്‍ജലത്തില്‍ അതിവേഗം പെരുകുന്നതാണ് കടല്‍ വെള്ളം ചുവക്കാന്‍ കാരണമാകുന്നത്. ഈ പ്രതിഭാസത്തിന്റെ ഫലമായി കടല്‍ ജലത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. കുടിവെള്ള ഉല്‍പാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുന്നതിനാൽ കുടിവെള്ള ഉല്‍പാദനം പരമാവധി കുറയ്ക്കാൻ കമ്ബനികള്‍ ശ്രമിക്കുന്നുതായും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *