മലപ്പുറം: എ.ആര്‍ നഗറില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട് സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു േനരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
ദേശീയപാതാവികസന നടപടികൾക്കെതിരെയാണ് മലപ്പുറത്ത് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം നടത്തുകയും മറ്റൊരുഭാഗത്ത് പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിയുകയും ചെയ്തു. കല്ലേറിെന തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സര്‍വേ നടപടികള്‍ തുടങ്ങുന്നതിനു മുൻപായി സര്‍വകക്ഷിയോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുെമന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗം നടക്കാത്തില്‍ ശക്തമായ പ്രതിഷേധം സമരക്കാർ അറിയിച്ചിട്ടുണ്ട് . മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.