കൊച്ചി: കസബ വിവാദത്തില്‍ ഫാൻസുകാരുടെ തെറി വിളി തുടരുന്നതിന് പിന്നാലെ ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ മമ്മൂക്ക ഫാൻസിന്റെ ഭാഗത്തു നിന്നും ശക്തമായ വിമർശനം ഏറ്റുവാങ്ങുന്നു , മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയ ലേഖനമാണ് വിമന്‍ കളക്ടീവിന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ഇന്നലെ ചെയ്തത്. ഷെയര്‍ ചെയ്ത ലേഖനം പിന്നീട് പിന്‍വലിച്ചുവെങ്കിലും മമ്മൂട്ടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിനോട് സിനിമ മേഖലയിൽ നിന്നടക്കം വൻ വിമർശനമാണ് നേരിടുന്നത് ,
wcc യുടെ ഫേസ് ബുക്ക് പേജിൽ തെറി വിളികളും, പൊങ്കാലകളുമായി ഫാൻസുകാർ ചേരി തിരിഞ്ഞു ആക്രമിക്കുകയാണ് , ഫേസ്ബുക്കിൽ ആരാധകരുടെ ആക്രമണം കാരണം പേജിന്റെ റേറ്റിങ്ങും കുറഞ്ഞു ,