മമ്മൂട്ടി :”ആള്‍ക്കൂട്ടം കൊന്നത് ആദിവാസിയെ അല്ല, എന്റെ അനുജനെ”

home-slider kerala

ഇന്നലെ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ ആദിവാസി യുവാവ് എന്ന് വിളിക്കരുത്, ഞാന്‍ അവനെ അനുജനെന്ന് വിളിക്കുന്നു എന്നും ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ് എന്നും മധുവിനെ അനുസ്മരിച്ച്‌ ഫേസ്ബുകിൽ നടന്‍ മമ്മൂട്ടി കുറിച്ച വാക്കുകളാണിത്.

മമ്മൂട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു. മാപ്പ്.

Leave a Reply

Your email address will not be published. Required fields are marked *