മന്ത്രിയുടെ ബന്ധു ആയാൽ എന്ത് സുഖമാ ലെ ബാബേട്ടാ … സർക്കാർ ജോലി കിട്ടൂലേ … പെട്ടെന്ന് തന്നെ … ലെ ..; മന്ത്രി കെ ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ ;

home-slider kerala politics

നിയമം അട്ടിമറിച്ച്‌ ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തില്‍ പ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ തലശേരിയില്‍ കരിങ്കൊടിയും കണ്ണൂരില്‍ ചീമുട്ടയേറും.സംഭവത്തില്‍ 14 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കരിങ്കൊടിയുമായി എത്തിയ അഞ്ച് യൂത്ത് ലീഗ് നേതാക്കള്‍ പൊലീസ് പിടിയിലായത്.മാവേലി എക്സ്‌പ്രസ്സില്‍ വരികയായിരുന്ന മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിക്കുവാനായിരുന്നു നീക്കം.

തലശ്ശേരി ടെമ്ബിള്‍ ഗേറ്റിലെ ആമിനാ നിവാസില്‍ തസ്ലീം മാണിയാട്ട് (30) ,പറമ്ബത്ത് കണ്ടിപൊയില്‍ മുഹമ്മദ് ഫര്‍ദീന്‍ (20), മട്ടാമ്ബ്രത്തെ സി.പി.മുഹമ്മദ് അഷറഫ് (23), കോട്ടയം പൊയിലിലെ കുന്നിന് മീത്തല്‍ മുഹമ്മദ് ജാസര്‍ ബിന്‍ ജലാലു (26) ,ചിറക്കരയിലെ കണ്ണോത്ത് മുഹമ്മദ് അസറുദ്ദീന്‍ (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഇന്നുച്ചയോടെയാണ് തലശ്ശേരിയിലെ പരിപാടികള്‍ കഴിഞ്ഞ് കണ്ണൂരിലേക്ക് വരുമ്ബോള്‍ ദേശീയപാതയില്‍ വെച്ച്‌ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ ചാടി വീണത്. തുടര്‍ന്ന് ചീമുട്ടയേറുമുണ്ടായി. വാഹനം നിര്‍ത്തിയില്ലെങ്കിലും പെട്ടന്നുണ്ടായ പ്രതിഷേധം പൊലീസിനെയും കുഴക്കി. ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ പൊലീസ് റോഡില്‍ നിന്നും നീക്കിയതിനു ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.

മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ കേ​ര​ള സ്റ്റേ​റ്റ് മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​യി ബ​ന്ധു​വി​നെ നി​യ​മി​ച്ച​തി​നെ സ്ഥി​രീ​ക​രി​ക്കു​ന്ന കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭ്യ​മാ​യ​താ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. കേ​ര​ള സ്റ്റേ​റ്റ് മൈ​നോ​റി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഓ​ഫീ​സി​ല്‍ എ​ത്തി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ.​പി അ​ബ്ദു​ള്‍ വ​ഹാ​ബ് ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണു ഫി​റോ​സ് രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​ത്. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്കു ന​ട​ത്തി​യ ഇ​ന്‍റ​ര്‍​വ്യൂ​യി​ല്‍ യോ​ഗ്യ​ര​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ട ആ​റു പേ​രി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ത​സ്തി​ക പി​ന്നീ​ട് നി​യ​മ​നം ന​ല്‍​കി​യെ​ന്നു ഫി​റോ​സ് ആ​രോ​പി​ച്ചു. ഇ​തി​ലൊ​രാ​ള്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​ക്ക​നു​കൂ​ല​മാ​യി സം​സാ​രി​ച്ച വ്യ​ക്തി​യാ​ണ്. ബാ​ക്കി​യു​ള്ള നാ​ലു പേ​രി​ല്‍ മൂ​ന്നു പേ​രും നി​ല​വി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ്. മ​ന്ത്രി ബ​ന്ധു​വി​നെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മി​ക്കാ​ന്‍ ഈ ​ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കു മ​റ്റു ത​സ്തി​ക​ക​ള്‍ ന​ല്‍​കി വ​ഴി​യൊ​രു​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ല്‍ പ​തി​നൊ​ന്നു വ​ര്‍​ഷം പ​രി​ച​യ​മു​ള്ള അ​പേ​ക്ഷ​ക​ന് എം​ബി​എ യോ​ഗ്യ​ത​ക്കു​ള്ള ഇ​ക്വ​ല​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്ന് മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി ബ​ന്ധു​വും അ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​ക്വ​ല​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ച്ചി​ല്ലെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *