മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ; സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവളക്കാന്‍ മുഖ്യമന്ത്രിയുടെ പുതിയ ആശയം ; ഉറ്റുനോക്കി കേരളം ;

home-slider ldf politics

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കുന്ന പ്രത്യേക ഫോം മന്ത്രിമാര്‍ക്ക് നല്‍കി. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നാണ് വിവരം.

മന്ത്രിമാര്‍ക്കും അവരുടെ വകുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ വിലയിരുത്തല്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മികവളക്കാന്‍ ഇടയ്ക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണ് ഇപ്പോള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, അവയ്ക്ക് പ്രതീക്ഷിക്കുന്ന സമയ പരിധി തുടങ്ങി സമഗ്രമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടത്.

പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പൂര്‍ത്തിയാക്കിയെന്ന് സ്വയം വിലയിരുത്തുന്നതിന് വേണ്ടിക്കൂടിയാണ് നീക്കമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. അതേസമയം ഏറെ പഴികേള്‍ക്കുന്ന ആഭ്യന്തര വകുപ്പിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *