“മന്ത്രവാദം, കന്യക പൂജ , ബലി ദർപ്പണം , സിദ്ധി കിട്ടാൻ വേണ്ടി കൊലപാതകം ,കോഴിക്കുരിതി” ഈ സാക്ഷരതാ കേരളത്തിൽ ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടോ ? വിശ്വസിക്കാനാവാതെ കേരളം ; തൊടുപുഴ കൊലക്കേസിന്റെ ചുരുളഴിയുമ്പോൾ ; വായിക്കാം ;

home-slider kerala news

ഒരു കുടുംബത്തിലെ നാലു പേരെ നിഷ്കരുണം കൊല ചെയ്ത് കുഴിയില്‍ മറവ് ചെയ്ത സംഭവത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കേസില്‍ പ്രധാനപ്രതികളെന്ന് സംശയിക്കുന്ന അനീഷിനേയും ലിബീഷിനേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. പോലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികള്‍ ഓരോ ദിവസവും നടത്തിക്കോണ്ടിരിക്കുന്നത്.

മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പ്രതി അനീഷ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കൊല നടത്തിയ ശേഷം കൃഷ്ണന്‍റെ ഭാര്യ സുശീലയേയും മകള്‍ ആര്‍ഷയേയും ലൈംഗികമായി ഉപയോഗിച്ചെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ നടത്താന്‍ ഇരുവരും ശ്രമിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

നാടിനെ ഞെട്ടിച്ച കൊലപാതകം

മന്ത്രവാദിയായ കൃഷ്മനേയും കുടുംബത്തേയും കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിന് സമീപത്തുള്ള കുഴിയില്‍ കണ്ടെത്തിയത്.പോലീസ് അന്വേഷണത്തില്‍ കൃഷ്ണന്‍റെ സന്തത സഹചാരിയായ അനീഷാണ് കൊലനടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇക്കാര്യം അനീഷ് സമ്മതിച്ചിട്ടുണ്ട്.

300 മൂര്‍ത്തികളുടെ ശക്തി

കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് കൃഷ്മന്‍റെ മന്ത്രവാദ സിദ്ധികള്‍ അപഹരിക്കാന്‍ ഉദ്ദേശിച്ചാണത്രേ കൊലനടത്തിയത്. ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച കൊല നടത്താനായി അനീഷ് കൃഷ്ണന്‍റെ വീട്ടില്‍ എത്തുന്നത്.

കോഴിക്കുരിതി

തുടര്‍ന്ന് മറ്റൊരു ജ്യോത്സനെ കണ്ട് സമയം നിശ്ചയിച്ചു. ജ്യോത്സ്യന്‍ പ്രശ്നം വെച്ചപ്പോള്‍ കൃഷ്ണനെ കൊന്നാല്‍ കൃഷ്ണന്‍റെ സിദ്ധികള്‍ തിരിച്ചുകിട്ടുമെന്ന് ഇയാള്‍ കൃഷ്ണനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ കോഴിക്കുരുതി നടത്തി പൂജ നടത്തിയാല്‍ മതിയെന്നും ഇയാള്‍ അനീഷിനോട് ഉപദേശിച്ചു.

വീട്ടിലെത്തി

കൊലപാതകത്തിനായി ഉറ്റസുഹൃത്തായ ലിബീഷിനെ അനീഷ് കൂടെ കൂട്ടി. പണവും സ്വര്‍ണവും വാഗ്ദാനം ചെയ്തായിരുന്നു ഇത്. കൃഷ്ണന്‍റെ വീട്ടില്‍ എത്തിയ അനീഷ് കൃഷ്ണന്‍റെ അരുമകളായ ആടുകളെ ദ്രോഹിച്ച് ബഹളം വെപ്പിച്ചാണ് കൃഷ്ണനെ വീടിന് പുറത്തെത്തിച്ചത്.

ചരട് മാറ്റി

ബൈക്ക് മെക്കാനിക്കായ ലിബീഷ് കൈയ്യില്‍ കരുതിയ ലിവര്‍ പൈപ്പ് ഉപയോഗിച്ച് അനീഷ് കൃഷ്ണന്‍റെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പാക്കാനായി ആഞ്ഞടിച്ച ശേഷം ഇയാളുടെ മന്ത്രവാദ ശക്തി ഇല്ലാതാക്കാന്‍ കൃഷ്മന്‍റെ കൈയ്യില്‍ കെട്ടിയിരുന്ന ചരട് പൊട്ടിച്ച് മാറ്റി.

എതിര്‍ക്കാനെത്തി

കൃഷ്ണനെ വകവരുത്തുന്നത് കണ്ടതോടെ ഭാര്യ സുശീലയും മക്കളായ ആര്‍ഷയും അര്‍ജ്ജുനും ഓടിയെത്തിയപ്പോള്‍ അവരേയും തലയ്ക്കടിച്ചു. ഇതിനിടെ മകള്‍ ആര്‍ഷയെത്തിയപ്പോള്‍ അനീഷ് ആര്‍ഷയുടെ വായപൊത്തി പിടിച്ചു. അനീഷ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ ആര്‍ഷ അനീഷിന്‍റെ വിരലിലെ നഖം കടിച്ചു മുറിച്ചു.

രാത്രിയോടെ

എന്നാല്‍ മല്‍പ്പിടിത്തതിനൊടുവില്‍ ആര്‍ഷയെ കീഴ്പ്പെടുത്തിയ അനീഷ് പിന്നീട് അവളെ കൊലപ്പെടുത്തി. രാത്രി 12.30 യോടെയാണ് ഇവര്‍ കൊല നടത്തിയത്. അര മണിക്കൂറിനുള്ളില്‍ കൃത്യം നടത്തി പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നാണ് പോലീസിനോട് പറഞ്ഞത്.

ബാക്കി മണിക്കൂറുകള്‍

എന്നാല്‍ ബാക്കിയുള്ള മണിക്കൂറില്‍ ഇവര്‍ വീട്ടില്‍ എന്തുചെയ്തു എന്നാണ് പോലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍ അനീഷിനെ ചില മന്ത്രങ്ങള്‍ പഠിപ്പിച്ചിരുന്നു. ഈ മന്ത്രങ്ങള്‍ ഫലിക്കുമോയെന്ന് അനീഷ് അന്ന് രാത്രി പരീക്ഷിച്ചിരുന്നതായാണ് വിവരം.

കന്യകാ പൂജ

കൂടാതെ കൊല്ലപ്പെട്ട കൃഷ്ണന്‍ കന്യകാ പൂജയെ കുറിച്ച് അനീഷിനോട് പറഞ്ഞിരുന്നത്ര. കന്യകാ പൂജ ചെയ്യാന്‍ കൃഷ്ണന് പദ്ധതി ഉണ്ടായിരുന്നു. ഇത് അനീഷിന് പറഞ്ഞ് കൊടുത്തതായും സൂചന ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *