മനുഷ്യക്കടത്തിനെതിരെ ഫലപ്രദമായ നിയമനിര്‍മാണം വേണം -പ്രധാനമന്ത്രി

gulf

കുവൈത്ത്​ സിറ്റി: മനുഷ്യക്കടത്ത്​ തടയാന്‍ കൂടുതല്‍ ഫലപ്രദമായ നിയമനിര്‍​മാണം വേണമെന്ന്​ കുവൈത്ത്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ പറഞ്ഞു. തൊഴില്‍ വിപണിയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്​. സര്‍ക്കാറും പാര്‍ലമെന്‍റും തമ്മിലുള്ള സഹകരണം തുടരും.എളുപ്പത്തില്‍ അധികാര കൈമാറ്റം സാധ്യമായത്​ കുവൈത്ത്​ ഭരണഘടനയുടെയും ഭരണ സംവിധാനത്തി​െന്‍റയും മികവ്​ തെളിയിക്കുന്നതാണ്​. സ്വതന്ത്രവും വിശ്വസനീയവുമായ പാര്‍ല​മെന്‍റ്​ തെരഞ്ഞെടുപ്പിന്​ ഒരുക്കം ആരംഭിച്ചിട്ടുണ്ട്​. നിലവിലെ സര്‍ക്കാറി​​ലെ 10​ മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണ ഉണ്ടായി.

പൊതുതാല്‍പര്യത്തിനായി ഉപയോഗിക്കു​േമ്ബാള്‍ കുറ്റവിചാരണ നല്ലതാണ്​. കോവിഡ്​ പ്രതിസന്ധി മറികടക്കാന്‍ ദേശീയ പദ്ധതി ഫലപ്രദമായി നടപ്പാക്കിവരുന്നു.ഒാണ്‍ലൈന്‍ വിദ്യാഭ്യാസം കുറച്ചുകാലം കൂടി തുടരേണ്ടിവരും. കോവിഡ്​ പ്രതിരോധത്തിനായി കഠിനാധ്വാനത്തിലുള്ള മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുകയാണെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

പുതിയ അമീര്‍ ശൈഖ്​ നവാഫ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹിനും കിരീടാവകാശി ശൈഖ്​ മിശ്​അല്‍ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹിനും ആശംസ നേരുന്നു. അന്തരിച്ച അമീര്‍ ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹിനായി പ്രാര്‍ഥിക്കുന്നു. കുവൈത്തി​െന്‍റ വിദേശ നയത്തിലും മറ്റു ബന്ധങ്ങളിലും ഒരുമാറ്റവും വരില്ല. ശൈഖ്​ സബാഹി​െന്‍റ കീഴില്‍ പുലര്‍ത്തിയിരുന്ന നിഷ്​പക്ഷവും സമാധാന തല്‍പരവുമായ നയം തുടരും.

Leave a Reply

Your email address will not be published. Required fields are marked *